ബിഹാർ പരീക്ഷ: മുൻ ബോർഡ് ചെയർമാൻ അറസ്റ്റിൽ
Monday, June 27, 2016 12:42 PM IST
പാറ്റ്ന: ബിഹാർ ഇന്റർമീഡിയറ്റ് റാങ്ക് കുംഭകോണ കേസിൽ മുൻ സ്കൂൾ പരീക്ഷാ ബോർഡ് ചെയർമാൻ ഹരിഹർ നാദ് ജാ അറസ്റ്റിൽ. അനർഹരായവർക്കു ആദ്യറാങ്കുകൾ ലഭ്യമാക്കിയ അഴിമതിയിൽ ഹരിഹർ നാദിന് പങ്കുള്ളതായി തെളിഞ്ഞതിനെത്തുടർന്നു പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സംഖ്യ 20 ആയതായി സീനിയർ പോലീസ് സൂപ്രണ്ട് മനു മഹാരാജ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.