ജനറം പദ്ധതിയിൽ കേരളത്തിനു കിട്ടിയത് 281 ബസുകൾ
Monday, June 27, 2016 12:42 PM IST
ന്യൂഡൽഹി: ജനറം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ അനുവദിച്ചിട്ടുള്ള 400 ബസുകളിൽ 281 ബസുകൾ മാത്രമേ കേരളത്തിനു ലഭ്യമായിട്ടുള്ളൂവെന്നും കേന്ദ്രവിഹിതമായ 111.71 കോടി രൂപയും പൂർണമായി ലഭ്യമാക്കണമെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ് എംപി കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ ഉപദേശകസമിതിയിൽ ഉന്നയിച്ചു. മന്ത്രി വെങ്കയ്യ നായിഡുവിന് ഇക്കാര്യം ഉന്നയിച്ച് പ്രത്യേകം കത്തും നൽകി.

ജനറം പദ്ധതി വിജയപ്രദമായി നടപ്പിലാക്കിയ സംസ്‌ഥാനമാണ് കേരളം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ അനുവദിച്ച 350 ബസുകളിൽ 320ഉം കേന്ദ്രവിഹിതമായ 78.22 കോടി രൂപയിൽ 62.32 കോടിയും കേരളം ചെലവാക്കികഴിഞ്ഞിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.