ജമ്മു–കാഷ്മീരിൽ ഹിസ്ബുൾ ഭീകരനെ വധിച്ചു
Tuesday, June 28, 2016 12:15 PM IST
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ ഭീകരനെ അതിർത്തി രക്ഷാ സേന വധിച്ചു. കുപ്വാര ജില്ലയിൽ അതിർത്തി രക്ഷാ സേന നടത്തിയ തെരച്ചിലിലാണു ഭീകരനെ കണ്ടെത്തി വധിച്ചത്. ഹിസ്ബുളിന്റെ പ്രധാന കമാൻഡർമാരിൽ ഒരാളായ സമീർ അഹമ്മദ് വാനി എന്ന ജാൻ സാഹിബ് ആണു കൊല്ലപ്പെട്ടത്. ഒരു ഏകെ47 തോക്കും ഇയാളിൽ നിന്നു കണ്ടെടുത്തു. കഴിഞ്ഞദിവസം സൈന്യത്തിനു നേരെയുണ്ടായ ആക്രമണത്തിൽ സമീർ അഹമ്മദിനു പങ്കുണ്ടെന്നു സൈനിക വക്‌താവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.