പീർസദ ഗുലാം ഗീലാനി അന്തരിച്ചു
Tuesday, June 28, 2016 12:15 PM IST
ശ്രീനഗർ: മുതിർന്ന രാഷ്ട്രീയനേതാവും അഞ്ചുതവണ നിയമസഭാംഗവുമായ പീർസദ ഗുലാം ഗീലാനി(91) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. പാംപോറിലെ വസതിയിലായിരുന്നു അന്ത്യം. 1967 മുതൽ 72 വരെ മുനിസിപ്പൽ നിയമസഭാ കൗൺസിൽ അംഗമായിരുന്നു. മത,സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തിലെ സവിശേഷ വ്യക്‌തിത്വമായിരുന്നു പീർസദയുടേതെന്നു മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുസ്മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.