സിവിൽ സർവീസുകാർക്കു വിദേശത്ത് ഏഴു വർഷം ജോലിക്ക് അനുമതി
Tuesday, June 28, 2016 12:36 PM IST
ന്യൂഡൽഹി: ബന്ധപ്പെട്ട മന്ത്രിമാരുടെ അനുമതിയുണ്ടെങ്കിൽ ഐഎഎസ്–ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്‌ഥർക്കു തുടർച്ചയായി ഏഴു വർഷം വിദേശത്തു ജോലി ചെയ്യാൻ അനുമതി.

ഇപ്പോൾ അഞ്ചു വർഷത്തേക്കാണ് അനുമതിയുള്ളത്. വിവിധ മന്ത്രിമാരുടെ അഭ്യർഥനയെത്തുടർന്നാണു പഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന്റെ തീരുമാനം. ഐഎഎസ്, ഐപിഎസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് വിഭാഗങ്ങൾക്കു മാത്രമാണ് കാലപരിധിയിൽ ഇളവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.