ഇന്ത്യയുടെ മിസൈൽ പരീക്ഷണ വിക്ഷേപണം ഇന്ന്
Wednesday, June 29, 2016 12:25 PM IST
ബാലസോർ(ഒഡീഷ): ഇന്ത്യയും ഇസ്രയേലും സംയുക്‌തമായി വികസിപ്പിച്ചെടുത്ത ഭൂതല–അന്തരീക്ഷ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം മാറ്റിവച്ചു. ഒഡീഷയിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നടത്താനിരുന്ന മിസൈൽ പരീക്ഷണം മാറ്റിവച്ചതായും ഇന്നു നടത്തുമെന്നും ഡിആർഡിഒ അധികൃതർ അറിയിച്ചു.

പരീക്ഷണം മാറ്റിവച്ചതിന്റെ കാരണം പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വകുപ്പും ഇസ്രയേൽ എയ്റോസ്പേയ്സ് ഇൻഡസ്ട്രിയും ചേർന്നാണു മിസൈൽ വികസിപ്പിച്ചെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.