പാക് കറൻസിയും ആയുധശേഖരവും കണ്ടെത്തി
Wednesday, June 29, 2016 12:25 PM IST
ശ്രീനഗർ: സുരക്ഷാസേനയുടെ തെരച്ചിലിൽ തീവ്രവാദ സംഘടനയുടെ ഒളിസങ്കേതത്തിൽ നിന്ന് ആയുധങ്ങൾ, വെടിയുണ്ടകൾ തുടങ്ങി വൻ ആയുധശേഖരവും പാക്കിസ്‌ഥാന്റെയും ഇന്ത്യയുടെയും കറൻസികളും കണ്ടെത്തി. ബന്ധിപുര ജില്ലയിലെ അതിർത്തിപ്രദേശമായ നൗഷേറ ഗുറേസിൽ സേന നടത്തിയ തെരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. രണ്ട് എകെ–47 തോക്കുകൾ, വെടിമരുന്നുകൾ, 2272 വെടിയുണ്ടകൾ എന്നിവ സേന പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.