ഐഎസ് ബന്ധം: 11 യുവാക്കളെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു
ഐഎസ് ബന്ധം: 11 യുവാക്കളെ  ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു
Wednesday, June 29, 2016 12:25 PM IST
ഹൈദരാബാദ്: ഐഎസ് തീവ്രവാദ ബന്ധമുണ്ടെന്നു കരുതപ്പെടുന്ന 11 യുവാക്കളെ ദേശീയ അന്വേഷണ ഏജൻസി ഇന്നലെ അറസ്റ്റ്ചെയ്തു. വിവിധ സ്‌ഥലങ്ങളിൽ നടത്തിയ മിന്നൽപരിശോധനയിലാണ് എൻജിനിയറുൾപ്പെടെയുള്ള യുവാക്കൽ പിടിയിലായത്. ഇവരിൽനിന്നു 15 ലക്ഷം രൂപയും ഏതാനും ആയുധങ്ങളും കണ്ടെടുത്തു. ഐഎസ് ഇടനിലക്കാരായി പ്രവർത്തിച്ചുവരികയായിരുന്നെന്നാണ് പോലീസ് കരുതുന്നത്.

മറ്റു സ്‌ഥലങ്ങളിലെ തെരച്ചിലിൽ ആധുനിക ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, ആസിഡ്, യൂറിയ, രാസപദാർഥങ്ങൾ, ഇലകട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. കൂടുതൽ ആളുകൾ കുടുങ്ങുമെന്നാണ് പോലീസിന്റെ പ്രതിക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.