സ്വവർഗ ലൈംഗികത: ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലേക്കു ഹർജി
സ്വവർഗ ലൈംഗികത: ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലേക്കു ഹർജി
Wednesday, June 29, 2016 12:25 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്വവർഗ ലൈംഗികത നിയമവിരുദ്ധവും കുറ്റകരവുമാണെന്ന ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. സ്വവർഗ ലൈംഗികത നിയമവിരുദ്ധവും കുറ്റകരവുമാണെന്ന സുപ്രീംകോടതിയുടെ ഉത്തരവ് തിരുത്തണമെന്ന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കുന്നതു ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു വിട്ടത്.


സ്വവർഗരതി ജീവപര്യന്തം തടവു ശിക്ഷ വരെ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 377–ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന ഡൽഹി ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് 2013 ഡിസംബർ 11നു സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.