സൽമാൻ ക്ഷമാപണം നടത്തിയില്ലെന്നു വനിതാ കമ്മീഷൻ
സൽമാൻ ക്ഷമാപണം  നടത്തിയില്ലെന്നു  വനിതാ കമ്മീഷൻ
Wednesday, June 29, 2016 12:25 PM IST
ന്യൂഡൽഹി/മുംബൈ: സിനിമ ഷൂട്ടിംഗിന്റെ ക്ഷീണത്തെക്കുറിച്ച് സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ നടത്തിയ വിവാദ പരാമർശത്തിൽ നടൻ സൽമാൻഖാൻ ക്ഷമാപണം നടത്തിയില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ.

അയച്ച നോട്ടീസിന് അർഹമായ മറുപടി തരാത്തതുകൊണ്ട് താരത്തിന് എതിരേ നടപടികളുമായി മുന്നോട്ട് നീങ്ങുമെന്ന് ദേശീയ വനിത കമ്മീഷൻ പ്രസിഡന്റ് ലളിത കുമാരമംഗലം പറഞ്ഞു. താരത്തിന്റെ വീട്ടിലെ വിലാസത്തിലാണു വക്കീൽ മുഖാന്തരം നോട്ടീസ് അയച്ചത്. ഇതേസമയം മഹാരാഷ്ട്ര സംസ്‌ഥാന വനിതാ കമ്മീഷൻ സൽമാന് ജൂലൈ ഏഴിനു മുമ്പ് ഹാജരാകാൻ സമൻസ് അയച്ചിട്ടുള്ളതായി മുംബൈയിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.