നാവികസേനാ ഉദ്യോഗസ്‌ഥന്റെ വീട്ടിൽ മോഷണം
Thursday, June 30, 2016 12:15 PM IST
രാമേശ്വരം: നാവികസേന ഉദ്യോഗസ്‌ഥന്റെ വീട് കുത്തിത്തുറന്ന് ഇലകട്രോണിക് ഉപകരണങ്ങൾ മോഷ്‌ടിച്ചു. നാവികസേനയിലെ സുധീർകുമാറിന്റെ രാമേശ്വരം ഉച്ചിപുളിയിലുള്ള വീട്ടിലാണു മോഷണം നടന്നത്. ഭാര്യയോടൊപ്പം സ്വന്തം നാടായ പഞ്ചാബിൽ പോയശേഷം കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്. ഒരു ലക്ഷംരൂപയുടെ സാധനങ്ങൾ മോഷണം പോയതായാണു പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.