ഇന്ത്യയുടെ മിസൈൽ പരീക്ഷണം വിജയം
Thursday, June 30, 2016 12:16 PM IST
ബാലസോർ(ഒഡീഷ): ഇന്ത്യയും ഇസ്രയേലും സംയുക്‌തമായി വികസിപ്പിച്ചെടുത്ത ഭൂതല–അന്തരീക്ഷ മിസൈൽ പരീക്ഷണ വിക്ഷേപണം വിജയകരം. ഒഡീഷ തീരത്തുനിന്ന് ഇന്നലെ രാവിലെ 8.15നായിരുന്നു പരീക്ഷണ വിക്ഷേപണം. പ്രതിരോധമന്ത്രി മനോഹർ പരീക്കർ മിസൈൽ നിർമാണത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രഞ്ജന്മാരെ അഭിനന്ദിച്ചു.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വകുപ്പും ഇസ്രയേൽ എയ്റോസ്പേയ്സ് ഇൻഡസ്ട്രിയും ചേർന്നാണു മിസൈൽ വികസിപ്പിച്ചെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.