സനിലിനെ അനുസ്മരിച്ചു
സനിലിനെ അനുസ്മരിച്ചു
Thursday, June 30, 2016 12:16 PM IST
ന്യൂഡൽഹി: അകാലത്തിൽ വേർപിരിഞ്ഞ മാധ്യമപ്രവർത്തകൻ സനിൽ ഫിലിപ്പിനെ ഡൽഹിയിലെ മാധ്യമപ്രവർത്തകർ അനുസ്മരിച്ചു. കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിന്റെ ആഭിമുഖ്യത്തിൽ കേരള ഹൗസിൽ അനുസ്മരണ യോഗം നടത്തി. മാധ്യമപ്രവർത്തകരായ ഡി. വിജയമോഹൻ, ജോർജ് കള്ളിവയലിൽ, ജോമി തോമസ്, ടി.ജെ ശ്രീലാൽ, അജിത് കുമാർ, ബി.എസ് ഷിജു, ജിനേഷ് പൂനത്ത്, ഷൈൻ മോഹൻ, പി.കെ മണികണ്ഠൻ, എം. പ്രശാന്ത്, പ്രസൂൻ എസ്. കണ്ടത്ത്, വി. മധുമേനോൻ, രാജീവ് രാജ് തുടങ്ങിയവർ സനിലിനെ അനുസ്മരിച്ചു സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.