തട്ടിയെടുക്കപ്പെട്ട ഇന്ത്യൻ ബാലനെ തിരികെയെത്തിച്ചു
Thursday, June 30, 2016 12:27 PM IST
ന്യൂഡൽഹി: ആറു വർഷം മുമ്പു ഡൽഹിയിൽനിന്ന് അജ്‌ഞാതർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ബാലൻ ബംഗ്ലാദേശിൽനിന്നു തിരികെയെത്തി. ബംഗ്ലാദേശിലെ ജസ്സോറിലെ അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന സോനു (12) ആണു ജന്മനാട്ടിൽ തിരിച്ചെത്തിയത്. മകനെ തിരിച്ചുകിട്ടിയതിൽ സന്തോഷമുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു നന്ദി അറിയിക്കുന്നതായും സോനുവിനെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കവേ പിതാവ് മെഹബൂബ് പറഞ്ഞു.


ബംഗ്ലാദേശിൽ എത്തിച്ച കുട്ടിയെ അക്രമികൾ അവിടെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് അവിടത്തെ അഭയകേന്ദ്രത്തിൽ എത്തുകയായിരുന്നു. അമ്മയുടെയും കുട്ടിയുടെയും ഡിഎൻഎ ഒരുപോലെയാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് സോനുവിനെ ഇന്ത്യൻ ഹൈക്കമ്മീഷൻ അഭയകേന്ദ്രത്തിൽനിന്ന് ഏറ്റുവാങ്ങി ഇന്നലെ ഇന്ത്യയിലെത്തിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.