കോ–ഓപ്പറേറ്റീവ് ബാങ്ക് പ്രവർത്തനം: ഹർജി തള്ളി
Thursday, June 30, 2016 12:27 PM IST
ന്യൂഡൽഹി: കാരശേരി സർവീസ് കോ–ഓപ്പറേറ്റീവ് ബാങ്കിനു കോഴിക്കോട് താലൂക്കിൽ പ്രവർത്തനാനുമതി നൽകിയതിനെതിരേ വിവിധ ബാങ്കുകൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കോഴിക്കോടു താലൂക്കിൽ പ്രവർത്തിക്കുന്നതിനു സംസ്‌ഥാന സർക്കാർ നൽകിയ അനുമതി ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരേ നൽകിയ ഹർജിയാണ് ജസ്റ്റീസുമാരായ ഗോപാൽ ഗൗഡ, എ.കെ. ഗോയൽ എന്നിവരുടെ ബെഞ്ച് തള്ളിയത്. കാരശേരി ബാങ്കിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ കോടതിയിൽ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.