മലയാളി വിദ്യാർഥിയുടെ കൊലപാതകം: ഡൽഹിയിൽ പ്രതിഷേധം അണപൊട്ടി
മലയാളി വിദ്യാർഥിയുടെ കൊലപാതകം: ഡൽഹിയിൽ പ്രതിഷേധം അണപൊട്ടി
Thursday, June 30, 2016 12:27 PM IST
ന്യൂഡൽഹി: മലയാളി വിദ്യാർഥി രജത്തിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹിയിൽ പ്രതിഷേധം അണപൊട്ടി. കൊലപാതകം നടന്നിട്ടു മണിക്കൂറുകൾ പിന്നിട്ടിട്ടും ഡൽഹി പോലീസ് വേണ്ട നടപടികൾ സ്വീകരിക്കാത്തതിനെത്തുടർന്നാണ് പ്രതിഷേധം രൂക്ഷമായത്.

മർദനത്തിനു നേതൃത്വം നൽകിയ പാൻ മസാല വില്പനക്കാരൻ ഇന്നലെ രാവിലെയെത്തി കട തുറന്നിട്ടും നടപടിയെടുക്കാത്തതിനെത്തുടർന്ന് മലയാളി സംഘടനകളും നാട്ടുകാരും പ്രതിഷേധം ഉയർത്തിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് തയാറായത്. ഡൽഹിയിൽ പാൻ മസാല, പുകയില ഉത്പന്നങ്ങൾ നിരോധിച്ചവയാണെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയാറായിട്ടില്ല.


കുട്ടിയുടെ മരണവാർത്തയറിഞ്ഞു നൂറുകണക്കിനു മലയാളികളാണു മയൂർ വിഹാർ ഫേസ് മൂന്നിലെത്തിയത്. പ്രതിഷേധം രൂക്ഷമായതിനിടെ രണ്ട് പാൻ മസാല കടകൾ നാട്ടുകാർ നശിപ്പിച്ചു. വൈകുന്നേരം വിവിധ മലയാളി സംഘടനകൾ നടത്തിയ പ്രതിഷേധത്തിലും സംഘർഷം രൂക്ഷമാകുകയും ചില കടകൾക്കു നേരേ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.