പാരീസ്, ബ്രസൽസ് ഭീകരാക്രമണങ്ങൾക്ക് ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ ഹൈദരാബാദിൽ കണ്ടെടുത്തു
പാരീസ്, ബ്രസൽസ് ഭീകരാക്രമണങ്ങൾക്ക് ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ ഹൈദരാബാദിൽ കണ്ടെടുത്തു
Thursday, June 30, 2016 10:05 PM IST
ന്യൂഡൽഹി: ഹൈദരാബാദിൽ പിടിയിലായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) അനുഭാവികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ ദേശീയ രഹസ്യാന്വേഷണ വിഭാഗം (എൻഐഎ) പുറത്തുവിട്ടു. അറസ്റ്റിലായവരുടെ താമസസ്‌ഥലങ്ങളിൽനിന്ന് പാരീസ്, ബ്രസൽസ് ഭീകരാക്രമണങ്ങൾക്ക് ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി എൻഐഎ വെളിപ്പെടുത്തി. അറസ്റ്റിലായ അബ്ദുള്ള ബിൻ അഹമ്മദ് അൽ അമൂദി എന്ന ഫസാദിന്റെ വീട്ടിൽനിന്നാണ് ഐഎസ് തീവ്രവാദികൾ യൂറോപ്പിനെ പിടിച്ചുലച്ച ഭീകരാക്രമണങ്ങൾക്ക് ഉപയോഗിച്ചതിനു സമാനമായ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. <യൃ><യൃ>11 ഐഎസ് പ്രവർത്തകരെയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ അറസ്റ്റ് ചെയ്തത്. ജനത്തിരക്കേറിയ പ്രദേശങ്ങൾ, നഗത്തിലെ സർക്കാർ കെട്ടിടങ്ങൾ, പോലീസ് സ്റ്റേഷനുകൾ, വിവിഐപികൾ തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു ഐഎസ് തീവ്രവാദികൾക്ക് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഫാർമസികൾ, ഹാർഡ്വയർ ഷോപ്പുകൾ, കോസ്മറ്റിക് സ്റ്റോഴ്സ് എന്നിവിടങ്ങളിൽ ലഭിക്കുന്ന കെമിക്കലുകൾ ചേർത്താണ് ഈ സ്ഫോടക വസ്തുക്കൾ നിർമ്മിച്ചിരിക്കുന്നത്. അൽ ക്വയ്ദ, ഐഎസ് എന്നീ ഭീകര സംഘടനകളാണ് ഈ സ്ഫോടക നിർമ്മാണം പ്രധാനമായും നടത്തുന്നതെന്ന് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.