അരുണാചലിൽ മണ്ണിടിച്ചിൽ: അഞ്ചു മരണം, നിരവധി പേർ കുടുങ്ങി
Friday, July 1, 2016 12:43 PM IST
ഇറ്റാനഗർ: പശ്ചിമ കമെംഗ് ജില്ലയിൽ മൂന്നുദിവസമായി തുടർച്ചയായി പെയ്യുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലും അഞ്ചുപേർ മരിച്ചു. മരിച്ചവരിൽ സ്ത്രീയും കുഞ്ഞും ഉൾപ്പെട്ടിട്ടുണ്ട്. നിരവധി പേരെ കാണാതായി. ഓൾഡ് ഇൻസ്പെക്ഷൻ ബംഗ്ലാവിനു സമീപമുള്ള മലയാണ് ഇടിഞ്ഞുവീണത്. ബംഗ്ലാവും സമീപമുള്ള വീടുകളും തകർന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നു പശ്ചിമ കാമെംഗ് സ്റ്റേഷൻ സിഐ എ. കൊവാൻ പറഞ്ഞു. ആസാമുമായി അതിർത്തിപങ്കിടുന്ന ജില്ലകൾ വെള്ളപ്പൊക്കഭീഷണിയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.