മേഘനിരകളിൽ ഇന്ത്യൻ തേജസ്
മേഘനിരകളിൽ ഇന്ത്യൻ തേജസ്
Friday, July 1, 2016 1:01 PM IST
രണ്ടു തേജസ് വിമാനങ്ങളും ഒരു പരിശീലന വിമാനവും ചേർത്ത് വ്യോമസേനയുടെ പറക്കും കഠാര (ഫ്ളൈയിംഗ് ഡാഗർ) സ്ക്വാഡ്രൻ തുടങ്ങി. 2020–ഓടെ ഇരുപത് തേജസ് പോർവിമാനങ്ങൾ സ്ക്വാഡ്രനിൽ ഉണ്ടാകും.


<ആ>നാൾവഴി

1983: ഭാരം കുറഞ്ഞ പോർവിമാനം (എൽസിഎ) ഡിസൈൻ ചെയ്യാൻ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യ്ക്ക് നിർദേശം.

1984: എൽസിഎ രൂപകല്പനയും നിർമാണവും നടത്താൻ ഏറോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസി (എഡിഎ) രൂപീകരിച്ചു.

1985–2000: ഡിസൈൻ കാലഘട്ടം.

2001 ജനുവരി 4: ആദ്യത്തെ സാങ്കേതികവിദ്യാ പരീക്ഷണം. വിംഗ് കമാൻഡർ രാജീവ് കോട്യാൽ വിമാനം പറത്തി. ഇന്ത്യയുടെ എൽസിഎയ്ക്കു പ്രധാനമന്ത്രി എ.ബി. വാജ്പേയി തേജസ് എന്നു പേരിട്ടു.

2001–2009: തേജസ് തുടർ പരീക്ഷണങ്ങളും വികസനങ്ങളും.

2009: ബംഗളൂരു യെലഹങ്ക എയർബേസിൽ ഏറോ ഇന്ത്യ 2009ൽ തേജസിന്റെ ഉദ്ഘാടന പറക്കൽ.

2011 ജനുവരി 10: വ്യോമസേനയിലേക്ക് ഈ പോർവിമാനം ഉൾപ്പെടുത്താൻ അനുമതി.

2015 ജനുവരി 17: ആദ്യത്തെ തേജസ് വിമാനം പ്രതിരോധമന്ത്രി മനോഹർ പരീക്കർ വ്യോമസേനാധിപനു കൈമാറി.

2006 ജനുവരി: ബഹറിനിലെ അന്താരാഷ്ട്ര എയർഷോയിൽ തേജസ് പങ്കെടുക്കുന്നു.



<ആ>പ്രത്യേകത

ഇന്ത്യയുടെ രണ്ടാമത്തെ സ്വദേശി പോർ വിമാനം. ആദ്യത്തേത് 1967ൽ വ്യോമസേനയിൽ ചേർത്ത എച്ച്എഫ് 24 മാരുത്. ജർമൻ എൻജിനിയർ കുർട്ട് ടാങ്ക് ഡിസൈൻ ചെയ്ത മാരുത് 1971ലെ യുദ്ധത്തിൽ നല്ല പങ്കുവഹിച്ചു.

മിഗ് 21നു പകരക്കാരനായാണു തേജസ് വരുന്നത്. എങ്കിലും മിറാഷ് 2000 പോർവിമാനങ്ങൾക്കു കിടപിടിക്കുന്നതാണിവ.


<ആ>മികവ്

വിമാനങ്ങളിലേക്കും ഭൂമിയിലേക്കും മിസൈൽ പായിക്കാം. ലേസർ നിയന്ത്രിത മിസൈൽ ഘടിപ്പിച്ചിട്ടുണ്ട്. റഡാറുകളുടെ നിരീക്ഷണത്തിൽ വരാതിരിക്കാൻ കാർബൺ ഫൈബറാണു വിമാനനിർമാണത്തിൽ കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്. ശത്രുവിമാനങ്ങളെയും മിസൈലുകളെയും പറ്റി മുന്നറിയിപ്പ് നൽകുന്ന ഇസ്രേലി റഡാർ സിസ്റ്റം ഉണ്ട്.

<ആ>ചെലവ്

തേജസ് പ്രോജക്ടിന് ഇതിനകം ചെലവ് 5000 കോടി രൂപ എന്നു കണക്കാക്കുന്നു. ഓരോ വിമാനത്തിനും 170 കോടിക്കും 190 കോടിക്കുമിടയിൽ ചെലവ് വരും. മൊത്തം 120 വിമാനങ്ങൾ വ്യോമസേന ഓർഡർ ചെയ്തിട്ടുണ്ട്. നേവിയും ഇവ വാങ്ങുന്നുണ്ട്.

<ആ>തേജസിന്റെ എതിരാളി

ചൈന യും പാക്കിസ്‌ഥാ നും ചേർന്നു ഡിസൈൻ ചെയ് ത ജെഎഫ് 17 ത ണ്ടർ എന്ന ഭാരം കു റഞ്ഞ പോർവിമാനമാണു പാക്കിസ്‌ഥാൻ ഉപയോഗിക്കുന്നത്. ചൈനീസ് വ്യോമസേനയുടെ എഫ്സി–1 ഷിയാംവാലോംഗിന്റെ പേരുമാറ്റിയ പതിപ്പാണിത്.ജെഎഫ് 17നു 1960 കിലോമീറ്റർവരെ വേഗം ഉണ്ട്. നീളം 15 മീറ്ററും ചിറകുനീളം 9.45 മീറ്ററും. മൊത്തം ഭാരം 6586 കിലോഗ്രാം

<ആ>തേജസ്: വസ്തുതകൾ

നീളം 13.2 മീറ്റർ
ചിറകുകളുടെ നീളം 8.2 മീറ്റർ
ഉയരം 4.4 മീറ്റർ
പരമാവധി വേഗം 1350 കിലോമീറ്റർ
പരമാവധി ഉയരം 50,000 അടി
ഏറ്റവും കുറഞ്ഞ റൺവേ നീളം 460 മീറ്റർ
എൻജിൻ – ജനറൽ ഇലക്ട്രിക്കിന്റെ
എഫ് 404 ജിഇ – ഐഎൻ 20
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.