ഡോ. ബി.സി. റോയ് അവാർഡ് സമ്മാനിച്ചു
Friday, July 1, 2016 2:41 PM IST
ന്യൂഡൽഹി: ഡോ. മാമ്മൻ ചാണ്ടി, ഡോ. ഗ്ലോറി അലക്സാണ്ടർ എന്നിവരുൾപ്പെടെ 25 ഡോക്ടർമാർക്ക് 2008, ’09, ’10 വർഷങ്ങളിൽ വൈദ്യശാസ്ത്രരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള ബി.സി റോയ് നാഷണൽ അവാർഡ് സമ്മാനിച്ചു. ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഇന്നലെ രാഷ്ര്‌ടപതി ഭവനിൽ നടന്ന ചടങ്ങിലാണ് രാഷ്ര്‌ടപതി പ്രണാബ് മുഖർജി അവാർഡുകൾ സമ്മാനിച്ചത്. ഡോ. മാമ്മൻ ചാണ്ടി, പ്രഫ. രാജേശ്വർ ദയാൽ, ഡോ. രോഹിത് ഭട്ട്, ഡോ. നീലം മോഹൻ, പ്രഫ. മോഹൻ കമലേശ്വരൻ, ഡോ. ഹർഷ്് ജോഹരി, ഡോ. ഗോപാൽ എച്ച്. ബദ്ലാനി, ഡോ. യാഷ് ഗുലാത്തി(2008); ഡോ. സി.വി. ഹരിനാരായൺ, ഡോ. കെ.എച്ച്. സഞ്ചേതി, ഡോ. അതുൽ കുമാർ, ഡോ. രേണു സക്സേന, ഡോ. കാനൻ എ. എലികാർ, ഡോ. എ.കെ. കൃപലാനി, ഡോ. ജി.വി. റാവു, ഡോ. എച്ച്.എസ്. ഭാനുശാലി, ഡോ. മോത്തിലാൽസിംഗ്, ഡോ. സി.എൻ. പുരന്തര(2009); ഡോ. ഗ്ലോറി അലക്സാണ്ടർ, ഡോ. നിഖിൽ സി. മുൻഷി, ഡോ. തേജീന്ദർസിംഗ്, പ്രഫ. ഒ.പി. കൽറ, ഡോ. അമരീന്ദർജിത് കൻവാർ, ഡോ. സുഭാഷ് ഗുപ്ത, ഡോ. രാജേന്ദ്ര പ്രസാദ്(2010) എന്നിവരാണ് മൂന്നുവർഷങ്ങളിലെ അവാർഡ് ജേതാക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.