രാഷ്ട്രപതിഭവനിലെ മ്യൂസിയം: 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Thursday, July 21, 2016 11:53 AM IST
ന്യൂഡൽഹി: പ്രണാബ് മുഖർജിയു ടെ രാഷ്ട്രപതി പദത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ ആരംഭിക്കുന്ന മ്യൂസിയത്തിന്റെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി 25ന് നിർവഹി ക്കും. രാഷ്ട്രപതി പ്രണാബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി എന്നിവരും മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രപതി ഭവനിലെ ഫേസ് ടുവിലാണ് പുതിയ മ്യൂസിയം ആരംഭിക്കുന്നത്. പ്രതീ ക്ഷ അപൂർവിന്റെയും ചിത്രപ്രദർശനവും ലളിതകലാ അക്കാദമിയുടെ മൂന്നു വിഭാഗങ്ങളിലായിട്ടുള്ള ചിത്രപ്രദർശനവും, അഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.