നിർദേഷിന് 200 കോടി അനുവദിച്ചേക്കും
Friday, July 22, 2016 12:40 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോഴിക്കോട് ചാലിയത്ത് ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്മന്റ് ഇൻ ഡിഫൻസ് ഷിപ്പ് ബിൽഡിന്റെ (നിർദേഷ്) പ്രാഥമിക പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ അനുവദിക്കുന്നതു പരിഗണിക്കാമെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി ഉ റപ്പ് നൽകിയതായി എം.കെ. രാഘ വൻ എംപി. ഇക്കാര്യം കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലാണെന്നും ഉടൻ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും അരു ൺ ജയ്റ്റ്ലി രാഘവനെ അറിയിച്ചു.


ഡിആർഡിഒ, തീരദേശ സംരക്ഷ ണ സേന, നാവിക സേന, രാജ്യത്തെ വിവിധ ഷിപ്പ് യാർഡുകൾ അംഗങ്ങ ളായുള്ള ഒരു കൺസോർഷ്യമാണ് നിർദേഷ്. 600 കോടി രൂപ മുതൽമുടക്കുള്ള നിർദേഷ് പദ്ധതിക്ക് കേരള സർക്കാർ നേരത്തെ 40 ഏക്കർ ഭൂമി സൗജന്യമായി നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.