കാഷ്മീർ കലാപം: മരണ സംഖ്യ 44 ആയി
കാഷ്മീർ കലാപം: മരണ സംഖ്യ 44 ആയി
Friday, July 22, 2016 12:49 PM IST
ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തിനു പിന്നാലെ കാഷ്മീരിൽ ഉണ്ടായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു യുവാവ് കൂടി മരിച്ചതോടെയാണിത്. ഇരുപത്തിരണ്ടുകാരനായ ഇഷ്ഫാഖ് അഹമ്മദ് എന്ന യുവാ വാണ് ഇന്നലെ രാവിലെ മരണത്തിനു കീഴടങ്ങിയത്.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്നും നാളെയും കാഷ്മീർ സന്ദർശിക്കും. പ്രക്ഷോഭം പൊട്ടിപുറപ്പെട്ട കാഷ്മീർ താഴ്വരയിലെ സ്‌ഥിതിഗതികൾ വിലയിരുത്താനാണ് രാജ്നാഥ് സിംഗിന്റെ സന്ദർശനം. ഇന്നു രാ വിലെ പതിനൊന്നോടെ രാജ്നാഥ് സിംഗ് ശ്രീനഗറിൽ എത്തും. കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും ഉന്നത ഉദ്യോഗസ്‌ഥരുമാ യും കൂടിക്കാഴ്ച നടത്തി സ്‌ഥിതിഗതികൾ വിലയിരുത്തും. തുടർന്ന് രാഷ്ട്രീയ പാർട്ടി നേതാക്കളുമായും സാമൂഹിക, മത തലവന്മാരുമായും കൂടിക്കാഴ്ച നടത്തും.


ഏറ്റുമുട്ടലിൽ 49 പേർ കൊല്ലപ്പെട്ടതായാണ് പ്രദേശിക മാധ്യമങ്ങൾ പറയുന്നത്. മൂന്നു സ്ത്രീകളും ഒരു സുരക്ഷാ ഉദ്യോഗസ്‌ഥനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. 4,000 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്. തിങ്കളാഴ്ചവരെ സംസ്‌ഥാനത്തിന്റെ പല ജില്ലകളിലും കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.