അഗർത്തല – ന്യൂഡൽഹി ട്രെയിൻ: 31ന് ആരംഭിക്കും
Saturday, July 23, 2016 12:50 PM IST
അഗർത്തല: അഗർത്തലയിൽനിന്നു ന്യൂഡൽഹിക്ക് ആരംഭിക്കുന്ന പുതിയ പാസഞ്ചർ ട്രെയിൻ—സർവീസ് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോധി ഡൽഹിയിൽ ഫ്ളാഗ് ഓഫ് ചെയ്യും. അതേസമയംതന്നെ അഗർത്തലയിൽനിന്ന് ആരംഭിക്കുന്ന സർവീസ് കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭു അഗർത്തലയിലും ഫ്ളാഗ് ഓഫ് ചെയ്യും.

മൂന്നു—മാസം മുമ്പ് ആരംഭിക്കേണ്ടിരുന്ന ട്രെയിൻ—സർവീസ് ആസാമിൽ മലയോര പാതകളിൽ ഉണ്ടായ സാങ്കേതിക തകരാറുകൾകൊണ്ടാണു കമ്മീഷൻ ചെയ്യാൻ വൈകിയതെന്നു തൃപുര ഗതാഗത മന്ത്രി മാണിക് ഡേ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.