തലൈവർ താൻ ഡാ സൂപ്പർ; ആദ്യദിനം കിട്ടിയത് 250 കോടി
തലൈവർ താൻ ഡാ സൂപ്പർ; ആദ്യദിനം കിട്ടിയത് 250 കോടി
Saturday, July 23, 2016 12:50 PM IST
മുംബൈ: ഖാൻമാർ ഔട്ട്; തലൈവർ താൻ ഡാ സൂപ്പർ. രജനികാന്തിന്റെ കബാലിയുടെ ആദ്യദിന പിരിവ് 250 കോടി രൂപ. ലോകമെങ്ങുമായി എണ്ണായിരത്തിലേറെ സ്ക്രീനുകളിൽ കബാലിയുടെ അന്ത്യരംഗത്തിലെ വെടി ഉതിർന്നപ്പോൾ നിർമാതാവിന്റെ പെട്ടിയിൽ വീണ തുക.

2014ൽ ഷാറൂഖ് ഖാൻ ഹാപ്പി ന്യൂ ഇയറിന് ആദ്യ ദിനം നേടിയത് 44.97 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വർഷം പ്രേം രത്തൻ ധൻ പിയോ ആദ്യദിനം നേടിയത് 40.35 കോടി രൂപ.

ഹാപ്പി ന്യൂ ഇയർ എന്ന ഷാരൂഖ് ഖാൻ–ദീപിക പദുക്കോൺ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകൾ ഇറക്കിയാണ് 45 കോടിക്കടുത്തെത്തിയത്. കബാലി നൂറുകോടി നേടിയതു തമിഴ്നാട്ടിൽനിന്നു മാത്രമാണ്. 150 കോടി മറ്റിടങ്ങളിൽനിന്ന്.


അമേരിക്കയിൽ 480, മലേഷ്യയിൽ 490, ഗൾഫിൽ 500 എന്നിങ്ങനെ പോകുന്നു കബാലിയുടെ ആദ്യദിന ഷോ നടന്ന സ്ക്രീനുകളുടെ സംഖ്യ.

പാ. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം നിർമിച്ചതു കലൈപുലി എസ് തനുവാണ്. രജനി മാത്രമേ ഇന്ത്യയിൽ സൂപ്പർസ്റ്റാർ ആയി ഉള്ളുവെന്നു കബാലി തെളിയിച്ചതായി തനും അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.