ഇന്ത്യ–പാക് അർധവാർഷിക ചർച്ച ലാഹോറിൽ
ഇന്ത്യ–പാക് അർധവാർഷിക ചർച്ച ലാഹോറിൽ
Sunday, July 24, 2016 12:11 PM IST
ന്യൂഡൽഹി: ബിഎസ്എഫ് –പാക് റേഞ്ചേഴ്സ് സൈനിക വിഭാഗങ്ങളുടെ ഡയറക്ടർ ജനറൽ തലത്തിലുള്ള അർധവാർഷിക ചർച്ച ലാഹോറിൽ നടക്കും. 27,28 തീയതികളിലാണ് ചർച്ച. ചർച്ചയിൽ പങ്കെടുക്കാനായി ബിഎസ്എഫ് ഡയറക്ടർ ജനറൽ കെ.കെ. ശർമയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് യാത്ര തിരിക്കും.

22 അംഗ സംഘമാണ് ചർച്ചകൾക്കായി ലാഹോറിലേക്ക് പോകുന്നത്. അന്താരാഷ്ട്ര അതിർത്തിയിലെ വെടിനിർത്തൽ ലംഘനം, നുഴഞ്ഞുകയറ്റം, അനധികൃത ടണൽ നിർമാണം, ആയുധക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും. കഴിഞ്ഞ തവണ ന്യൂഡൽഹിയാണ് ചർച്ച നടന്നത്. ഉഭയകക്ഷി പ്രശ്നങ്ങൾ മൂലം വൈകിയാണ് ചർച്ച നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.