ബിഹാറിൽ വിശുദ്ധ കുർബാനയ്ക്കുള്ള വീഞ്ഞ് നിരോധിച്ചതു വിവാദമായി
Sunday, July 24, 2016 12:11 PM IST
പാറ്റ്ന: ബിഹാറിൽ നടപ്പാക്കിയ മദ്യനിരോധനത്തെത്തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞു നിർമിക്കുന്നതിനും വിലക്ക്. വിശുദ്ധ കുർബാനയ്ക്കുള്ള വീഞ്ഞു തയാറാക്കാൻ പള്ളികൾക്കു നൽകിയിരുന്ന ലൈസൻസ് സർക്കാർ റദ്ദാക്കി. ഇതോടെ ഭക്‌തകാര്യങ്ങളിലും വീഞ്ഞ് ഉപയോഗിക്കാൻ കഴിയാതെവരും. സർക്കാർ തീരുമാനം ക്രൈസ്തവ സമൂഹത്തെ ഞെട്ടിച്ചു.

വീഞ്ഞു നിർമാണത്തിനു ലൈസൻസ് നൽകിയാൽ അതു ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു നിരോധനമെന്ന് എക്സൈസ് കമ്മീഷണർ ആദിത്യകുമാർ ദാസ് മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ നിരോധനത്തിൽനിന്നു വിശുദ്ധ കുർബാനയ്ക്കു വീഞ്ഞു തയാറാക്കുന്നതിനെ ഒഴിവാക്കിയിരുന്നു.


അതീവ ദുഃഖകരമെന്നാണ് സംഭവത്തെക്കുറിച്ചു പാറ്റ്ന അതിരൂപത വക്‌താവ് പ്രതികരിച്ചത്. ഇതു സംബന്ധിച്ച തങ്ങളുടെ അപേക്ഷ സർക്കാരിനു കൈമാറിയിട്ടുണ്ട്. സാർവത്രികമായി നടക്കുന്ന രീതിയിൽ തങ്ങളുടെ വിശ്വാസ കാര്യങ്ങൾ അനുഷ്ഠിക്കാൻ ബിഹാർ സർക്കാർ അനുവദിക്കണമെന്നാണ് അപേക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.