വികസനഫണ്ട് ഉടൻ വർധിപ്പിക്കില്ലെന്നു കേന്ദ്രം
Monday, July 25, 2016 11:49 AM IST
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് ഉടൻ വർധിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര സർക്കാർ. ജോയ്സ് ജോർജ് എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര പദ്ധതി നിർവഹണ വകുപ്പ് മന്ത്രി സദാനന്ദ ഗൗഡയാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. നേരത്തെ രണ്ടു കോടി രൂപ ആയിരുന്ന വികസന ഫണ്ട് 12 വർഷത്തിനു ശേഷമാണ് അഞ്ച് കോടി രൂപയായി ഉയർത്തിയത്. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ ചെയർമാനായിട്ടുള്ള എംപി ഫണ്ട് വിനിയോഗം പരിശോധിക്കുന്ന ലോക്സഭാ കമ്മിറ്റി 10 കോടി രൂപയായി ഉയർത്തണമെന്ന് 2013ൽ ശിപാർശ ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.