ബിനോയി പള്ളിപ്പറമ്പിൽ ദേശീയ പ്രസിഡന്റ്, സുജി തോമസ് ജനറൽ സെക്രട്ടറി
ബിനോയി പള്ളിപ്പറമ്പിൽ ദേശീയ പ്രസിഡന്റ്, സുജി തോമസ് ജനറൽ സെക്രട്ടറി
Monday, July 25, 2016 11:49 AM IST
ബംഗളൂരു: ചെറുപുഷ്പ മിഷൻലീഗ് ദേശീയ പ്രസിഡന്റായി ബിനോയി പള്ളിപറമ്പിലും ജനറൽസെക്രട്ടറിയായി സുജി തോമസും ജനറൽ ഓർഗനൈസറായി ടൈറ്റസ് തോമസും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ബംഗളൂരു ഹുളിമാവ് സാന്തോം പാസ്റ്ററൽ സെന്ററിൽ നടന്ന ദേശീയ സമ്മേളനമാണ് അടുത്ത നാലുവർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികളായി ഫാ.ജോർജ് ആലുക്ക (മാണ്ഡ്യ), ഫാ.മാത്യു പുതിയാത്ത് (കൊച്ചി), സിസ്റ്റർ ആൻ ഗ്രേസ് (തക്കല)–വൈസ്ഡയറക്ടേഴ്സ്, മീര ജോർജ് (ബംഗളൂരു)–വൈസ്പ്രസിഡന്റ്, ജിസ്മി ജോസ് (കോയമ്പത്തൂർ)–ജോയിന്റ് സെക്രട്ടറി, ലൂക്ക് അലക്സ് (ചങ്ങനാശേരി), കെ.ടി.ജോൺ (ബൽത്തങ്ങാടി) –റീജണൽ ഓർഗനൈസേഴ്സ്, ജ്‌ഞാനദാസ് (തക്കല), ബെന്നി മുഞ്ഞനാട്ട് (പാലാ), കെ.കെ.സൂസൻ (കൊച്ചി)–എക്സിക്യൂട്ടീവ് അംഗങ്ങൾ, ഷൈജു മഠത്തിൽ (മാനന്തവാടി), ഫിലിപ് മാത്യു (ബംഗളൂരു), സാബു ജോസഫ് (പാലാ)–ഓഡിറ്റേഴ്സ് എന്നിവരെ തെരഞ്ഞെടുത്തു.


ഡയറക്ടർ നിയമനത്തിനായി ഫാ.ജയിസം പുന്നപ്ലാക്കൽ, ഫാ.ആന്റണി തെക്കേമുറി, ഫാ.ജിനോയി തോമസ് എന്നിവരുടെ പാനൽ സിബിസിഐക്ക് സമർപ്പിച്ചു. തെരഞ്ഞെടുപ്പിനു ദേശീയ ഡയറക്ടർ ഫാ.ആന്റണി പുതിയാപറമ്പിൽ പ്രിസൈഡിംഗ് ഓഫീസറായിരുന്നു.

രാവിലെ 9.30–ന് വിശുദ്ധകുർബാനയോടെ ആരംഭിച്ച സമ്മേളനം മാണ്ഡ്യ രൂപത ബിഷപ് മാർ ആന്റണി കരിയിൽ സിഎംഐ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഡേവീസ് വലൂരാൻ അധ്യക്ഷത വഹിച്ചു. ഫആ.സജി പരിയപ്പനാൽ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.