വെളുക്കാൻ തേയ്ക്കുന്ന പരസ്യങ്ങൾ പാണ്ടാകുന്നുവെന്ന് !
Tuesday, July 26, 2016 12:53 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വെളുക്കാൻ തേയ്ക്കുന്നതു പാണ്ടാകുമെന്നു ചൂണ്ടിക്കാട്ടി ഫെയ്സ് ക്രീമുകളുടെ പരസ്യങ്ങൾക്കെതിരേ രാജ്യസഭയിൽ പ്രതിഷേധം.

മുഖസൗന്ദര്യം വർധിപ്പിക്കുന്ന ക്രീമുകളുടെ പരസ്യങ്ങൾ രാജ്യത്തു നിരോധിക്കണമെന്ന് രാജ്യസഭയിൽ ആവശ്യമുയർന്നു. വനിതകളുടെ അന്തസിനെ ഇടിച്ചു താഴ്ത്തി അപകർഷതാ ബോധം വളർത്തുന്നതാണ് ഇത്തരം പരസ്യങ്ങളെന്നു ചൂണ്ടിക്കാട്ടി സഭയിൽ വിഷയം ഉന്നയിച്ചതു ഹിമാചൽ പ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംപി വിപ്ലവ് താക്കൂറാണ്.


ചില മുഖലേപനങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു എംപിയുടെ പരാമർശം. എല്ലാ ക്രീമുകളുടെയും പരസ്യത്തിൽ മുഖത്തിനു കൂടുതൽ സൗന്ദര്യവും തിളക്കവും ഉണ്ടാക്കുമെന്ന് അവകാശപ്പെടുന്നു. ഇത് എവിടെയെങ്കിലും പരീക്ഷിച്ചു തെളിയിക്കപ്പെട്ടിട്ടുള്ളതാണോ എന്നും അദ്ദേഹം ശൂന്യവേളയിൽ ചോദ്യമുന്നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.