ഇനി ഇറോം ഷർമിളയുടെ രാഷ്ട്രീയസമരം
ഇനി ഇറോം ഷർമിളയുടെ രാഷ്ട്രീയസമരം
Tuesday, July 26, 2016 12:53 PM IST
ഇംഫാൽ: ഒരിറ്റുവെള്ളം പോലും ഇറക്കാതെ, പതിനാറു വർഷമായി തുടർന്ന സഹനസമരത്തിന് ഒടുവിൽ പരിമസമാപ്തിയാകുന്നു. മണിപ്പൂരിൽ സൈന്യത്തിനുള്ള പ്രത്യേക അധികാരം (അസ്പഫ) പിൻവലിക്കണമെന്നാവശ്യപ്പെട്ടു സാമൂഹികപ്രവർത്തക ഇറോം ഷർമിള നടത്തുന്ന ഉപവാസസമരം അടുത്തമാസം ഒമ്പതിന് അവസാനിപ്പിക്കും.

ജനുവരിയിൽ നടക്കുന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്‌ഥാനാർഥിയായി മത്സരിക്കാനാണ് ഇറോം ചാനു ഷർമിള എന്ന സമരനായികയുടെ തീരുമാനം. താൻ ഉന്നയിച്ച ആവശ്യം അംഗീകരിക്കാൻ സർക്കാർ തയാറാകാത്തതിനാലാണ് ഉപവാസം അവസാനിപ്പിക്കുന്നതെന്നും പ്രശ്നപരിഹാരത്തിന് ഇനി തെരഞ്ഞെടുപ്പ് പോരാട്ടത്തെ ആശ്രയിക്കുകയാണെന്നുംഅവർ മാധ്യമപ്രവർത്തകരെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.