ഇരയുടെ പേര് വെളിപ്പെടുത്തി; വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ പോലീസ് കേസ്
ഇരയുടെ പേര് വെളിപ്പെടുത്തി; വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ പോലീസ് കേസ്
Tuesday, July 26, 2016 9:13 PM IST
ന്യൂഡൽഹി: പീഡനത്തിനിരയായ ദളിത് പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ പോലീസ് കേസെടുത്തു. സ്വാതി മലിവാളിനെതിരെയാണ് കേസെടുത്തത്. തുടർച്ചയായ മാനഭംഗത്തിനു ശേഷം വിഷദ്രാവകം കുടിപ്പിച്ച പതിന്നാലുകാരിയായ ദളിത് പെൺകുട്ടി കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയിരുന്നു. <യൃ><യൃ>ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഞായറാഴ്ചയാണ് മരിച്ചത്. ഇതേത്തുടർന്ന്, ഡൽഹി പോലീസ് സ്ത്രീസുരക്ഷാ കാര്യത്തിൽ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ചു ഡൽഹി വനിതാ കമ്മീഷൻ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. ഇതിനിടെയാണ് പെൺകുട്ടിയുടെ പേര് സ്വാതി വെളിപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.