ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു
Wednesday, July 27, 2016 1:02 PM IST
കോയമ്പത്തൂർ: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കൂടെ യാത്രചെയ്ത യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തന്നൂർ നുറാബാദ് മുഹമ്മദ് ആഷിഖാണ് (17) മരിച്ചത്. ജ്വല്ലറി സെയിൽസ്മാനായ മുഹമ്മദ് ആഷിഖും സഹപ്രവർത്തകൻ ജാഫറും (17) ജോലികഴിഞ്ഞ് രാത്രി 9.45ന് ബൈക്കിൽ പൊള്ളാച്ചി റോഡിലൂടെ ഉക്കടത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കുറച്ചി ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിർവശത്തുനിന്നും വന്ന ഓട്ടോയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഷിഖ് സംഭവസ്‌ഥലത്തുതന്നെ മരണമടഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.