ഒവൈസിക്ക് സമൻസ്
Wednesday, July 27, 2016 1:02 PM IST
ഹാജിപുർ (ബിഹാർ): മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനായ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ചു പ്രസ്താവന നടത്തിയ എംഐഎം തലവൻ അസാദുദ്ദീൻ ഒവൈസി എംപിക്ക് കോടതി സമൻസ് അയച്ചു.

അടുത്തമാസം 11നു ഹാജരാകണമെന്നാണ് സബ് ഡിവിഷണൽ ജുഡീഷൽ മജിസ്ട്രേറ്റിന്റെ ഉത്തരവ്. യാക്കൂബ് മേമനെ തൂക്കിലേറ്റിയ കോടതി എന്തുകൊണ്ടു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകർക്കും 2002 ഗുജറാത്ത് കൂട്ടക്കൊല നടത്തിയവർക്കും ഇതേ ശിക്ഷ നൽകിയില്ല എന്ന ചോദ്യം ഒവൈസി ഉന്നയിച്ചിരുന്നു. കൂടാതെ ടിവി ചാനലുകളിലും മേമന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരേ ഒവൈസി പ്രതികരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.