രാജീവ് വധം: തമിഴ്നാട് ഹർജി നൽകി
രാജീവ് വധം: തമിഴ്നാട് ഹർജി നൽകി
Wednesday, July 27, 2016 1:17 PM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ മോചിപ്പിക്കുന്ന കാര്യത്തിൽ സംസ്‌ഥാന സർക്കാരിനു തീരുമാനമെടുക്കാനാവില്ലെന്ന സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ ഉത്തരവിനെതിരേ തമിഴ്നാട് പുനഃപരിശോധന ഹർജി നൽകി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ അനുമതി തേടേണ്ടതില്ലെന്നും കേന്ദ്രവുമായി കൂടിയാലോചന നടത്തിയതിനുശേഷം സംസ്‌ഥാനത്തിനു തീരുമാനമെടുക്കാമെന്നും തമിഴ്നാട് നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


കേസ് അന്വേഷിച്ചത് സിബിഐ ആയതിനാൽ കേന്ദ്ര സർക്കാരിന്റെ സമ്മതമില്ലാതെ പ്രതികളെ മോചിപ്പിക്കാനാവില്ലെന്നു കഴിഞ്ഞവർഷം ഡിസംബറിലാണു ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. രാജീവ് വധക്കേസിലെ വധശിക്ഷ ലഭിച്ച ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി 2014 ഫെബ്രുവരിയിൽ സുപ്രീം കോടതി ഇളവ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.