കാഷ്മീരിൽ കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്നു മരണം
കാഷ്മീരിൽ കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്നു മരണം
Wednesday, July 27, 2016 9:24 PM IST
ജമ്മു: കാഷ്മീരിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ടു കുട്ടികളുൾപ്പെടെ മൂന്നു പേർ മരിച്ചു. കുട്ടികൾ ഒഴുക്കിൽപ്പെട്ടും മറ്റൊരാൾ വീട് തകർന്നുമാണു മരിച്ചതെന്നു ഡെപ്യൂട്ടി കമ്മീഷണർ സിംറൺന്ദീപ് സിംഗ് പറഞ്ഞു.

മണ്ണിടിച്ചിലിനെ തുടർന്നു ജമ്മു–ശ്രീനഗർ ദേശീയപാത അടച്ചു. നിരവധി നാശനഷ്ടങ്ങളാണു പ്രദേശത്തുണ്ടായിരിക്കുന്നത്. ദുരിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിരവധി ആളുകളെ സുരക്ഷിത സ്‌ഥലങ്ങളിലേക്കു മാറ്റിപാർപ്പിച്ചതായും സിംറൺന്ദീപ് സിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.