അച്ഛൻ വഴക്കുപറഞ്ഞു; മകൻ ആത്മഹത്യ ചെയ്തു
Thursday, July 28, 2016 11:32 AM IST
കോയമ്പത്തൂർ: അച്്ഛൻ വഴക്കുപറഞ്ഞതിൽ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്തു. കുട്ടികൗണ്ടൻപതി പരമശിവത്തിന്റെ മകൻ നിരഞ്ജൻകുമാറാണ് (24) മരിച്ചത്. മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയായ നിരഞ്ജൻകുമാർ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനാണ്.

സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ച് രാത്രി വൈകി വീട്ടിലെത്തുന്നതിനെ തുടർന്ന് അവിനാശിലിംഗം സർവകലാശാലയിലെ റെക്കോർഡ് ക്ലാർക്കായ അച്ഛൻ പരമശിവം വഴക്കുപറഞ്ഞിരുന്നു.

ഇതിൽ മനംനൊന്താണ് നിരഞ്ജൻകുമാർ വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.