ഗീതാ ഗോപിനാഥിന്റെ നിയമനത്തെ പിന്തുണച്ച് ജയ്റ്റ്ലി
ഗീതാ ഗോപിനാഥിന്റെ നിയമനത്തെ പിന്തുണച്ച് ജയ്റ്റ്ലി
Friday, July 29, 2016 4:16 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചത് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി സ്വാഗതം ചെയ്തു. ഗീതയുടെ നിയമനം കേരളത്തിന് ഗുണം ചെയ്യുമെന്നും പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കാൻ സഹായിക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു. തന്നെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടാണ് കേന്ദ്ര ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.