രാജ്യത്തു ബാങ്ക് സമരം പൂർണം
Friday, July 29, 2016 12:29 PM IST
ന്യൂഡൽഹി: ബാങ്കുകളുടെ ലയനമുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാർ നടത്തിയ ഏകദിന സമരം പൂർണം. രാജ്യത്തെ 80,000ഓളം ബാങ്ക് ശാഖകളുടെ പ്രവർത്തനത്തെ സമരം ബാധിച്ചു. ഒമ്പത് സംഘടനകളിലെ എട്ടു ലക്ഷം ജീവനക്കാരുടെ കൂട്ടായ്മയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക്സ് യൂണിയൻ(യുഎഫ്ബിയു) ആണു സമരത്തിന് ആഹ്വാനം ചെയ്തത്. അതേസമയം, സ്വകാര്യമേഖലയിലെ ഐസിഐസിഐ പോലുള്ള ബാങ്കുകളുടെ പ്രവർത്തനം സാധാരണപോലെ നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.