പൂനയിൽ കെട്ടിടം തകർന്ന് ഒൻപതു മരണം
പൂനയിൽ കെട്ടിടം തകർന്ന് ഒൻപതു മരണം
Friday, July 29, 2016 12:29 PM IST
പൂന: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് ഒൻപത് തൊഴിലാളികൾ മരിച്ചു. പൂനയിലെ ബാലേവാടി മേഖലയിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. കെട്ടിടത്തിന്റെ 13–ാം നിലയുടെ നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളാണു സ്ലാബ് ഇടിഞ്ഞു വീണതിനെത്തുടർന്ന് മരണപ്പെട്ടതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ബി. തെലി അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.