നദീജല തർക്കം: കർണാടകയിൽ ഇന്നു ബന്ദ്
നദീജല തർക്കം: കർണാടകയിൽ ഇന്നു ബന്ദ്
Friday, July 29, 2016 12:57 PM IST
ബംഗളൂരു: ഗോവ സംസ്‌ഥാനവുമായി നിലനിൽക്കുന്ന മഹാതയി നദീജല തർക്കത്തിൽ കർണാടകയ്ക്കെതിരായ നദീജല ട്രൈബ്യൂണലിന്റെ ഇടക്കാല വിധിയിൽ പ്രതിഷേധിച്ച് ഇന്നു കർണാടകയിൽ ബന്ദ് ആചരിക്കും. വിവിധ കർഷക സംഘടനകളും കന്നഡ സംഘടനകളുമാണ് ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്.

മഹാതയി നദിയിൽനിന്നും 7.56 ടിഎംസി ജലം മലപ്രഭ നദിയിലേക്ക് ഒഴുക്കിവിടണമെന്ന കർണാടകയുടെ ആവശ്യം ബുധനാഴ്ച ട്രൈബ്യൂണൽ തള്ളിയിരുന്നു. ഈ ജലമുപയോഗിച്ചു വടക്കൻ ജില്ലകളിലെ കുടിവെള്ള ആവശ്യത്തിനായി കലസ–ബന്ദൂരി ജലസേചന പദ്ധതി നടപ്പാക്കാനാണു കർണാടകയുടെ നീക്കം. ട്രൈബ്യൂണൽ വിധിയോടെ പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.