മഹാശ്വേതാദേവി ഇനി ഓർമയിലെ പോരാളി
മഹാശ്വേതാദേവി ഇനി ഓർമയിലെ പോരാളി
Friday, July 29, 2016 1:04 PM IST
കോൽക്കത്ത: അന്തരിച്ച വിശ്രുത എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ മഹാശ്വേതാദേവിക്കു യാത്രാമൊഴി. രവീന്ദ്രസദൻ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സാമൂഹ്യ–സാംസ്കാരിക–രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർക്കൊപ്പം മഹാശ്വേതാ ദേവിയുടെ കരുതൽ ഏറ്റുവാങ്ങിയ ആയിരക്കണക്കിനു സാധാരണക്കാരും അന്ത്യോപചാരമർപ്പിച്ചു.

മൃതദേഹം പൊതുദർശനത്തിനുശേഷം വിലാപയാത്രയായി നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ അകലെയുള്ള ഷാ നഗർ ശ്മശാനത്തിലേക്കു കൊണ്ടുവന്നു. കൊച്ചുമകൻ തഥാഗത് ഭട്ടാചാര്യ അനുഗമിച്ചു.

മുഖ്യമന്ത്രി മമത ബാനർജി, മന്ത്രിസഭാംഗങ്ങൾ, സിപിഎം നേതാക്കളായ ബിമൻ ബസു, സുജൻ ചക്രവർത്തി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സംസ്‌ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം. മഹാശ്വേതാ ദേവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയുള്ള സന്ദേശങ്ങൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലത്ത് മഹാശ്വേതാ ദേവി നൽകിയ പിന്തുണ വിവരണാതീതമാണെന്ന് എഴുത്തുകാരി തസ്ലിമ നസ്റിൻ പറഞ്ഞു. സാഹിത്യലോകത്തെ കനത്ത നഷ്‌ടമാണു മഹാശ്വേതാ ദേവിയുടെ വിയോഗമെന്ന് അമിതാവ് ഘോഷ് അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.