കാഷ്മീരിൽ കൂടുതൽ സ്‌ഥലങ്ങളിൽ കർഫ്യു പിൻവലിച്ചു
Saturday, July 30, 2016 12:34 PM IST
ശ്രീനഗർ: കലാപബാധിതമായ കാഷ്മീരിൽ ശ്രീനഗർസിറ്റിയും അനന്ത്നാഗും പാംപോർ ടൗണും ഒഴികെയുള്ള സ്‌ഥലങ്ങളിലെ കർഫ്യു അധികൃതർ പിൻവലിച്ചു. എങ്കിലും താഴ്വരയിൽ നാലുപേരിൽ കൂടുതൽ സംഘം ചേരുന്നതിനുള്ള നിരോധനം തുടരുകയാണെന്നു മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ അറിയിച്ചു. സുരക്ഷാ സൈനികരുടെ ശക്‌തമായ സാന്നിധ്യവും പ്രദേശത്തുണ്ട്.

ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനി സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സംസ്‌ഥാനത്തു കലാപം പൊട്ടിപ്പുറപ്പെട്ടത്. വിഘടനവാദികളുടെ സമരാഹ്വാനം തുടരുന്നതിനാൽ താഴ്വരയിൽ ജനജീവിതം സാധാരണനിലയിലായിട്ടില്ല.


ഇന്നും കടകളടച്ചു പ്രതിഷേധിക്കണമെന്നാണു വിഘടനവാദി നേതാക്കൾ നൽകിയിരിക്കുന്ന ആഹ്വാനം. കഴിഞ്ഞ ദിവസങ്ങളിൽ താഴ്വരയിലെ 70ഓളം സ്‌ഥലങ്ങളിൽ ഉണ്ടായ അക്രമമസംഭവങ്ങളിൽ 46 സുരക്ഷാ ഉദ്യോഗസ്‌ഥരുൾപ്പെടെ 100 ലേറെപ്പേർക്കു പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.