പ്രളയം; ആസാമിൽ 25 മരണം
പ്രളയം; ആസാമിൽ 25 മരണം
Saturday, July 30, 2016 12:46 PM IST
ഗോഹട്ടി: കനത്തമഴയെത്തുടർന്നുള്ള പ്രളയത്തിൽ ആസാമിൽ മരിച്ചവരുടെ എണ്ണം 25 ആയി. പ്രളയത്തെത്തുടർന്ന് സംസ്‌ഥാനത്തെ വിദൂരഗ്രാമങ്ങളിൽ ജനജീവിതം ദുസ്സഹമാണ്. വൈദ്യുതി– വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും നിലച്ചതോടെ റേഡിയോയിലൂടെ ലഭിക്കുന്ന അറിയിപ്പുകളാണു ജനങ്ങളുടെ ഏക ആശ്രയം.

സ്‌ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രളയബാധിത മേഖലകളിൽ ആകാശനിരീക്ഷണം നടത്തി.

മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഒപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ആഭ്യന്തരമന്ത്രി സൗകര്യങ്ങൾ വിലയിരുത്തി. പ്രളയത്തെ നേരിടാൻ സംസ്‌ഥാനത്തിന് എല്ലാ സഹായവും കേന്ദ്രം വാഗ്ദാനംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.