പക് അധീന കാഷ്മീർ തിരിച്ചുപിടിക്കണം: ബാബാ രാംദേവ്
പക് അധീന കാഷ്മീർ തിരിച്ചുപിടിക്കണം: ബാബാ രാംദേവ്
Saturday, July 30, 2016 12:46 PM IST
ന്യൂഡൽഹി: പാക്കിസ്‌ഥാന്റെ അധീനതയിലുള്ള കാഷ്മീർ തിരിച്ചു പിടിക്കണമെന്നു യോഗാ പ്രചാരകൻ ബാബാ രാംദേവ്. ഇതിനായുള്ള തയാറെടുപ്പുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തണമെന്നാണ് ബിജെപി സർക്കാരിന്റെ അടുത്തയാളായ രാംദേവ് പറഞ്ഞത്. എന്തുവില കൊടുത്തും കാഷ്മീർ സ്വന്തമാക്കുമെന്നാണു പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറയുന്നത്. ഭീരുവായ ഒരു രാജ്യം കാഷ്മീരിന്റെ വലിയൊരു ഭാഗം കൈയടക്കി വച്ചിരിക്കുമ്പോൾ നാം വെറുതെ മൗനം പാലിച്ചിരിക്കരുതെന്നും രാംദേവ് പറഞ്ഞു.


ഭൂപടങ്ങളിൽ മാത്രമാണ് ഇന്ത്യയിലെ കുട്ടികൾ കാഷ്മീർ കണ്ടിട്ടുള്ളത്. കാഷ്മീരിന്റെ ഭൂരിഭാഗവും പാക്കിസ്‌ഥാൻ കൈയടക്കി വച്ചിരിക്കുകയാണ്. പാക്കിസ്‌ഥാന്റെ മണ്ണിൽ നിന്നു കൊണ്ട് ഇന്ത്യയെ തകർക്കാൻ ലക്ഷ്യമിട്ട് ഭീകര സംഘടനകൾക്കെതിരേ നടപടിയെടുക്കാൻ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.