കെയുഡബ്ല്യുജെ ഡൽഹി ഘടകം പ്രതിഷേധിച്ചു
Saturday, July 30, 2016 12:46 PM IST
ന്യൂഡൽഹി: കോഴിക്കോട്ട് മാധ്യമപ്രവർത്തകർക്കെതിരേ ഉണ്ടായ പോലീസ് നടപടിയിൽ കെയുഡ ബ്ല്യുജെ ഡൽഹി ഘടകം പ്രതിഷേധിച്ചു. കേരള ഹൗസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ കറുത്ത ബാഡ്ജണിഞ്ഞു നിരവധി മാധ്യമപ്രവർത്തകർ പങ്കെടുത്തു. ഡൽഹി ഘടകം പ്രസിഡന്റ് പ്രശാന്ത് രഘുവംശം, സെക്രട്ടറി എം. പ്രശാന്ത്, ട്രഷറർ പി.കെ. മണികണ്ഠൻ ജോർജ് കള്ളിവയലിൽ, ജോമി തോമസ്, എ.എസ്. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിനു ശേഷം പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.