ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികളും രണ്ടു സൈനികരും മരിച്ചു
Saturday, July 30, 2016 12:46 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിൽ നൗഗാം സെക്ടറിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.

രാത്രിയിൽ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ട സൈന്യം വെടിവയ്പ് നടത്തി. ഇതിനെത്തുടർന്നു തീവ്രവാദികളും സൈന്യവും തമ്മിൽ നടന്ന വെടിവയ്പിൽ രണ്ടു സൈനികരും രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടു. രണ്ട് എ.കെ 47 തോക്കുകളും യുബിജെഎൽ തുടങ്ങിയ ആയുധങ്ങളും ഏറ്റുമുട്ടൽ നടന്ന സ്‌ഥലത്തുനിന്നു കണ്ടെടുത്തു. ജൂലൈ 26നു നടന്ന നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സൈന്യം നാലു തീവ്രവാദികളെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.