മധ്യപ്രദേശ് മുഖ്യമന്ത്രിയെ പോലീസുകാർ ചുമന്നു; സംഭവം വിവാദത്തിൽ
മധ്യപ്രദേശ് മുഖ്യമന്ത്രിയെ പോലീസുകാർ ചുമന്നു; സംഭവം വിവാദത്തിൽ
Monday, August 22, 2016 1:02 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനെത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പോലീസുകാർ എടുത്തുകൊണ്ടു പോകുന്ന സംഭവം വിവാദമാകുന്നു. പന്നാ ജില്ലയിലെ അമംഗാംഗ് തെഹ്സിൽ സന്ദർശിക്കുന്നതിനിടെയാണ് സംഭവം. ചൗഹാനെ എടുത്തു കൊണ്ടുപോകുന്ന ചിത്രങ്ങൾ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.<യൃ><യൃ> ചെളി നിറഞ്ഞ വഴിയിലൂടെ നടക്കുന്ന ചൗഹാന്റെ ചെരുപ്പുകൾ കൂടെയുള്ള ഉദ്യോഗസ്‌ഥൻ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. മന്ത്രിക്ക് പാമ്പു കടിയേൽക്കാതിരിക്കാനും മറ്റു അപകടങ്ങൾ സംഭവിക്കാതിരിക്കാനുമാണ് എടുത്തുകൊണ്ടു പോകാൻ ജില്ലാ കളക്ടറും പോലീസുകാരും തീരുമാനിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. വെള്ളപ്പൊക്കത്തിൽ ഇതുവരെ 17 പേരാണ് മരിച്ചത്. പ്രദേശത്ത് നിന്ന് 4500 പേരെ മാറ്റിപ്പാർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.