പ്രമുഖ ബിഎസ്പി നേതാവ് ബ്രജേഷ് പാഠക് ബിജെപിയിൽ
Monday, August 22, 2016 12:30 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രമുഖ ബിഎസ്പി നേതാവും രണ്ടു തവണ എംപിയുമായിരുന്ന ബ്രജേഷ് പാഠക് ബിജെപിയിൽ ചേർന്നു. ഞായറാഴ്ച ആഗ്രയിൽ മായാവതി നടത്തിയ റാലിയിൽ പങ്കെടുത്തയാളാണു പാഠക്.

2004–09 കാലത്ത് ഉന്നാവോയിൽനിന്നുള്ള ലോക്സഭാംഗമായിരുന്ന പാഠക് ഇപ്പോൾ രാജ്യസഭാംഗമാണ്. പ്രമുഖ ബ്രാഹ്മണ നേതാവായ പാഠക് ഹർദോയി–ഉന്നാവോ മേഖലയിലെ രാഷ്ട്രീയത്തിലെ നെടുന്തൂണാണ്. 2007ലെ തെരഞ്ഞെടുപ്പിൽ ബ്രാഹ്മണ വോട്ടർമാരെ ബിഎസ്പി ക്യാമ്പിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണു ബ്രജേഷ് പാഠക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.