ഒമറിന്റെ ഡൽഹി യാത്രയെ പരിഹസിച്ച് മെഹബൂബ
ഒമറിന്റെ ഡൽഹി യാത്രയെ പരിഹസിച്ച് മെഹബൂബ
Monday, August 22, 2016 1:26 PM IST
ന്യൂഡൽഹി: ഒമർ അബ്ദുള്ളയും സംഘവും ഡൽഹിയിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായും നടത്തിയ കൂടിക്കാഴ്ചയെ പരിഹസിച്ച് ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.

ഡൽഹിയിൽ ചെന്നു പറഞ്ഞാൽ പരിഹാരമാകുമെന്ന് ചിലർ കരുതുന്നുവെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്ന് മെഹ്ബൂബ പറഞ്ഞു. ബിജെപി–പിഡിപി സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങളെ തകർക്കാനാണു സംഘർഷം ഇളക്കിവിടുന്നത്. പോലീസ് സ്റ്റേഷൻ അക്രമിക്കുന്നതും സംഘർഷ വേളയിൽ കുട്ടികളെ മുന്നിൽ നിർത്തുന്നതും വൈകാരികത ഉണർത്തി വിടാനാണെന്നും മെഹബൂബ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.